#india #kerala #Movie #Top News

കള്ളപ്പണം വെളുപ്പിക്കല്‍ : ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ്

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ഇഡി സമന്‍സ് അയച്ചു. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാക്വലിനെ ഇന്ന് ചോദ്യം ചെയ്യുന്നത്. മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികളെ വഞ്ചിച്ച് 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

Also Read ; വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; കേള്‍വി ശക്തി തകരാറില്‍

ജാക്വലിനായി സുകേഷ് ചന്ദ്രശേഖര്‍ ഈ പണം ഉപയോഗിച്ചിട്ടുണ്ട് എന്നാണ് ഇഡിയുടെ വാദം, ഇതേ കേസുമായി ബന്ധപ്പെട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ അഞ്ച് തവണ ഇഡി ചോദ്യം ചെയ്തിരുന്നു എങ്കിലും സുകേഷ് ചന്ദ്രശേഖറുമായുളള ബന്ധം നടി നിഷേധിക്കുകയായിരുന്നു.

52 ലക്ഷം രൂപ വിലയുള്ള ഒരു കുതിര, ഒമ്പത് ലക്ഷം രൂപ വിലവരുന്ന മൂന്ന് പേര്‍ഷ്യന്‍ പൂച്ചകള്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മിനി കൂപ്പര്‍ എന്നിവ സുകേഷ് ചന്ദ്രശേഖര്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസിന് നല്‍കി എന്നാണ് കണ്ടെത്തല്‍. 2022 ഓഗസ്റ്റ് 7ന് ചന്ദ്രശേഖര്‍ അറസ്റ്റിലാകുന്നതുവരെ ഇരുവരും സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രശേഖര്‍ നിലവില്‍ തിഹാര്‍ ജയിലിലാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *