ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധയില്‍ കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ കുട്ടികളുള്‍പ്പെടെ എട്ട് പേരുടെ ജീവനെടുത്ത് ചന്ദിപുര വൈറസ് ബാധ. ഇതുവരെ 14 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടളളത്. സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് ഇത് രൂക്ഷമായിട്ടുള്ളത്.
Also Read ; സിദ്ധാര്‍ത്ഥന്റെ മരണം: വൈസ് ചാന്‍സലര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
ഗുജറാത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല, രാജസ്ഥാനില്‍ നിന്നും ഒരാള്‍ വൈറസ് ബാധ മൂലം മരിച്ചിട്ടുണ്ട്. വൈറസിനെക്കുറിച്ച് പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

ചന്ദിപുര വൈറസ് മരണസാധ്യത കൂടുതലുള്ള വൈറസുകളാണ്. മഹാരാഷ്ട്രയിലെ ചന്ദിപ്പുര ഗ്രാമത്തില്‍ ആദ്യമായി കണ്ടെത്തിയ വൈറസായതിനാലാണ് ഇതിന് ഇത്തരത്തിലൊരു പേര് വന്നത്. കടുത്ത പനി, വയറു വേദന, ഛര്‍ദ്ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. മണല്‍ ഈച്ചയുടെ കടി ഏല്‍ക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































