തൃശൂര്‍ പൂരം മികച്ച രീതിയില്‍ ഏകോപിപ്പിക്കും: കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
ത്യശൂര്‍ : ജില്ലയുടെ ആവശ്യങ്ങളും സാധ്യതകളും വിശദമായി പഠിച്ചുള്ള ഇടപെടലുകള്‍ നടത്തുമെന്നും പൊതുജനങ്ങള്‍ക്ക് സുതാര്യമായും സമയബന്ധിതമായും സേവനങ്ങള്‍ ലഭ്യമാക്കുമെന്നും കളക്ടര്‍ ആയി ചുമതലയേറ്റ അര്‍ജുന്‍ പാണ്ഡ്യന്‍. തൃശൂര്‍ പൂരം മികച്ച രീതിയില്‍ ഏകോപിപ്പിക്കും. കാലവര്‍ഷത്തോടനുബന്ധിച്ചുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read ;ഏഷ്യാകപ്പ് വനിതാ ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ജയം

സമഗ്രവികസനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാരുടെ സഹകരണവും പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ 10ന് സിവില്‍ സ്റ്റേഷനില്‍ എത്തിയ കളക്ടറെ അഡീഷനല്‍ ജില്ലാമജിസ്‌ട്രേട്ട് ടി. മുരളി, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസി. കളക്ടര്‍ അതുല്‍ സാഗര്‍ എന്നിവരും മറ്റ് ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































