#kerala #Top News

ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന്; മന്ത്രി വി.എന്‍.വാസവന്‍ ശിലയിടും

ഗുരുവായൂര്‍: ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിക്കും. ദേവസ്വം മെഡിക്കല്‍ സെന്ററിന് പിന്നില്‍ 56 കോടി രൂപ ചെലവില്‍ മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രി, 13.50 കോടി രൂപ ചെലവില്‍ കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണം, തെക്കേ നടയില്‍ ദേവസ്വം ബാച്ചിലേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന് സമീപം 4.20 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അഗ്‌നിരക്ഷാകേന്ദ്രം, പുന്നത്തൂര്‍ക്കോട്ടയില്‍ ആനപ്പിണ്ടവും തീറ്റയുടെ ബാക്കിയും സംസ്‌കരിച്ച് വളമാക്കുന്ന 2.09 കോടി രൂപയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, ആനകള്‍ക്ക് മഴയും വെയിലും കൊള്ളാതെ വിശ്രമിക്കാന്‍ 1.62 കോടി രൂപ ചെലവില്‍ 10 ഷെഡ് എന്നീ പദ്ധതികള്‍ക്ക് മന്ത്രി ശിലയിടും.

Also Read ; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിര്‍മാതാവ് സജിമോന്‍ പറയില്‍

പുന്നത്തൂര്‍ക്കോട്ടയിലും ശീവേലി പറമ്പിലും നിര്‍മിച്ച ശുചിത്വമുള്ള റബര്‍ കെട്ടുതറി, ദേവസ്വം സ്ഥാപനങ്ങളില്‍ 2 കോടി രൂപയ്ക്ക് നിര്‍മിച്ച ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കാവീട് ഗോശാല, നെന്മിനി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, കുറൂരമ്മ ഭവനം, നെന്മിനി വൈഷ്ണവം കല്യാണ മണ്ഡപം, താമരയൂര്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലാണ് ദ്രവ മാലിന്യസംസ്‌കരണ കേന്ദ്രം സ്ഥാപിച്ചത്.

Leave a comment

Your email address will not be published. Required fields are marked *