#news #Top Four

കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യം ലഭിച്ചു: നാഗര്‍കോവില്‍ സ്‌റ്റേഷനിലിറങ്ങി വെള്ളം നിറച്ച് തിരികെ ട്രെയിനില്‍ കയറി

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് ഇന്നലെ കാണാതായ 13 വയസ്സുകാരി നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി കുപ്പിയില്‍ വെള്ളം നിറച്ചശേഷം തിരികെ ട്രെയിനില്‍ കയറി യാത്രതുടര്‍ന്നതായി വിവരം. പെണ്‍കുട്ടി കഴിഞ്ഞദിവസം നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

Also Read; 75-ാം വയസില്‍ മോദി വിരമിച്ചില്ലെങ്കില്‍ മോദിയുടെ കസേര തെറിക്കുമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

പെണ്‍കുട്ടി കന്യാകുമാരിയില്‍ എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് നിലവില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കേരള പോലീസിന് പുറമേ തമിഴ്നാട് പോലീസും റെയില്‍വേ പോലീസും ആര്‍.പി.എഫും കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലും വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍, ബുധനാഴ്ച രാവിലെ മുതല്‍ കന്യാകുമാരി മേഖലയില്‍ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നതാണ് ആശങ്ക.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *