#Movie #Top Four

ഇരയുടെ പേര് ഒഴിവാക്കാം, വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ ജഗദീഷ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടന്‍ ജഗദീഷ്. റിപ്പോര്‍ട്ടില്‍ ഇരയുടെ പേര് ഒഴിവാക്കാം. വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. ഒറ്റപ്പെട്ട സംഭവമാക്കി ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. പേജുകള്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നും ജഗദീഷ് പറഞ്ഞു. നടിമാര്‍ വാതില്‍ മുട്ടിയെന്ന് പറയുമ്പോള്‍ എവിടെ മുട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ല. ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read; വയനാട്ടിലെ ദുരിത ബാധിതരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരത്തെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഇന്ന് പല വിഷയങ്ങളിലും വലിയ മാറ്റം സംഭവിച്ചേനെ. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സിനിമ മേഖലയില്‍ ഒരു ഭയമുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ചോദിക്കാനും പരാതി പറയാനും ഒരിടമുണ്ടെന്ന തോന്നലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *