December 26, 2024
#kerala #Top Four

ബാലചന്ദ്രമേനോന്റെ പരാതിയില്‍ കേസ് ; നടിക്കും അഭിഭാഷകനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ നടിക്കും അഭിഭാഷകനുമെതിരെ കേസെടുത്ത് പോലീസ്. ആലുവ സ്വദേശിയായ നടിയും നടിയുടെ അഭിഭാഷകനും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ബാലചന്ദ്രമേനോന്റെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഭിഭാഷകന്‍ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി. ബാലചന്ദ്രമേനോന്റെ ചിത്രങ്ങള്‍ പ്രതികള്‍ ദുരുപയോഗം ചെയ്തെന്ന് പോലീസ് പറയുന്നു. നടിയുടെ അഭിമുഖം അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ നടിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

അതേസമയം ബാലചന്ദ്രമേനോനെതിരെ കഴിഞ്ഞ ദിവസം ലൈംഗിക പീഡന പരാതി ഉയര്‍ന്നിരുന്നു. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാര്‍ക്കെതിരെ പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിലൂടെ അപകീര്‍ത്തിപരമായി സംസാരിച്ചെന്ന് കാട്ടി ബാലചന്ദ്ര മേനോന്‍ പരാതി നല്‍കിയത്.

2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ വച്ച് മുറിയില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചു, ഹോട്ടല്‍ മുറിയില്‍ കയറി വന്ന് ലൈംഗിക അതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നല്‍കാന്‍ ഇതുവരെ തയ്യാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം.

Leave a comment

Your email address will not be published. Required fields are marked *