ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പോലീസ്
കൊച്ചി: ലഹരിക്കേസില്‍ സിനിമാ താരങ്ങളായ പ്രയാഗക്കും ശ്രീനാഥ് ഭാസിക്കും ഗുണ്ടാനേതാവ് ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പോലീസ്. ഇരുവരുടേയും മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നു. വെളുപ്പിന് 4 മണിക്ക് ആഢംബര ഹോട്ടലില്‍ എത്തിയ ഇവര്‍ 7 മണിയോടെ മടങ്ങുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ഇരുവരേയും ചോദ്യം ചെയ്തത്. അതേസമയം, ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളില്‍ പോലീസിന് സംശയമുണ്ട്. ഇരുവരും തമ്മില്‍ മുന്‍പ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേര്‍ന്നാണ് ഹോട്ടലില്‍ പോയതെന്ന് പ്രയാഗ മാര്ട്ടിന് പറയുന്നു. അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു. വിശ്രമിക്കാനായി ഒരു മുറിയില്‍ മാത്രമാണ് കയറിയത്. ഓം പ്രകാശിനെ ഹോട്ടലില്‍ കണ്ടില്ലെന്നും പ്രയാഗ പറയുന്നു. ഇരുവരും കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമാണ് ആഡംബര ഹോട്ടലില്‍ എത്തിയത്. പ്രയാഗ അവിടെ നിന്നും രാവിലെ കോഴിക്കോടേക്ക് തിരിച്ചു. വാര്‍ത്തകള്‍ വന്ന ശേഷം ഓണ്‍ലൈനിലൂടെയാണ് ഓം പ്രകാശിനെ കുറിച്ച് അറിഞ്ഞതെന്നും പ്രയാഗ പോലീസിനോട് പറഞ്ഞു.