#kerala #Top Four

പിപി ദിവ്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 1 ലക്ഷം രൂപ ഇനാം; ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: പിപി ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് ലുക്ക് ഔട്ട് നോട്ടീസില്‍ പറയുന്നത്. കോണ്‍ഗ്രസ് കേരളയെന്ന എക്‌സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിട്ടുള്ളത്.കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

Also Read; കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ചു ; 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നോട്ടീസിലെ ഉള്ളടക്കം

ADM നവീന്‍ ബാബു മരിച്ച കേസിലെ പ്രതി പി.പി. ദിവ്യയെ കണ്ടെത്താന്‍ കേരളാ പോലീസിനെ സഹായിക്കുന്നവര്‍ക്ക് INCKerala വക ഒരു ലക്ഷം രൂപ ഇനാം. ദിവ്യ എവിടെയെന്നെന്നറിയുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കുക!

നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമായിരുന്നു ദിവ്യ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. ദിവ്യയുടെ ആരോപണത്തിന് പിന്നാലെ, കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ എഡിഎം എന്‍ഒസി നല്‍കിയത് നിയമപരമായിട്ടാണെന്നും കൈക്കൂലി വാങ്ങിയെന്ന് പറയുന്നതിന് തെളിവില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *