December 26, 2024
#news #Top Four

പാലക്കാട് തെരഞ്ഞടുപ്പ് തീയതി മാറ്റി; ബിജെപിക്ക് പ്രത്യേക താല്‍പര്യമുണ്ടോ എന്ന് സംശയിക്കുന്നതായി എ കെ ബാലന്‍

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് ഈ മാസം 13-ാം തീയതി പ്രഖ്യാപിച്ച വോട്ടെടുപ്പ് 20-ാം തീയതിയിലേക്ക് മാറ്റിയത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് തിരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ആകെ പതിനാല് ജില്ലകളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. പഞ്ചാബിലെ ധേര ബാബാ നാനക്, ഛബ്ബേവാള്‍, ഗിഡ്ഡര്‍ബാബ തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടെടുപ്പും മാറ്റിവെച്ചിട്ടുണ്ട്.

Also Read; ‘മട്ടന്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയും ഉണ്ടാക്കാന്‍ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ’; വീഡിയോ പങ്കുവെച്ച് നടി നവ്യാ നായര്‍

തെരഞ്ഞെടുപ്പ് മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദിയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. രഥോത്സവം കണക്കിലെടുത്ത് പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതാണ് ഉചിതമെന്ന് ഇടതുപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ മാറ്റത്തില്‍ ബിജെപിയുടെ പ്രത്യേക താത്പര്യമുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *