#kerala #Top Four

ഉറക്കത്തില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരി മരിച്ചു

കൊഴിഞ്ഞാമ്പാറ (പാലക്കാട്): മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്റെയും മകള്‍ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിക്കാണ് സംഭവം. കുട്ടിയുടെ കൂടെ ഉറങ്ങിയ മുത്തശ്ശിക്കും പാമ്പുകടിയേറ്റിരുന്നു. ഇവര്‍ക്ക് ചികിത്സ നല്‍കിയെങ്കിലും കുട്ടിക്ക് പാമ്പുകടിയേറ്റ വിവരം ആരും അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. രാത്രി അസ്ബിയയും മുത്തശ്ശി റഹ്‌മത്തും (45) ഒരുമിച്ചാണ് ഉറങ്ങാന്‍ കിടന്നത്. പാമ്പുകടിയേറ്റ റഹ്‌മത്ത് ബഹളം വെക്കുകയും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരെ ചികിത്സിച്ചു വരുന്നതിനിടെ രണ്ടര മണിയോടെ അസ്ബിയ ബോധരഹിതയായി വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പ് കടിയേറ്റിരുന്നു എന്ന വിവരം അറിയുന്നത്.

Also Read; ശബരിമലയിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയാന്‍ സംവിധാനമില്ല; ഉടന്‍ എഡബ്ല്യുഎസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

Leave a comment

Your email address will not be published. Required fields are marked *