#kerala #Top Four

ആനയെ കണ്ട് ഭയന്നാണ് വഴിതെറ്റിയത്, രാത്രി ഉറങ്ങിയിട്ടില്ല ; വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

കൊച്ചി: എറണാകുളം കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. ആനയെ കണ്ട് ഭയന്നാണ് തങ്ങള്‍ക്ക് കാട്ടില്‍ വഴിതെറ്റിയതെന്ന് രക്ഷപ്പെട്ട് പുറത്തെത്തിയശേഷം സ്ത്രീകളെ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. രാത്രി 2 വരെ ആന തങ്ങള്‍ക്ക് ചുറ്റിലും ഉണ്ടായിരുന്നതായും സ്ത്രീകള്‍ പറഞ്ഞു. അട്ടിക്കളത്ത് നിന്നും 6 കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അറിയിച്ചു.

നിലവില്‍ സ്ത്രീകളുടെ ആരോഗ്യാവസ്ഥ പ്രശ്‌നമില്ലെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായതായി സ്ഥിരീകരിക്കുന്നത്. പശുക്കളെ തെരയാന്‍ പോയപ്പോഴാണ് ഇവര്‍ മൂന്ന് പേരെയും ഇന്നലെ മുതല്‍ കാണാതായത്. ഇന്നലെ തുടങ്ങിയ തിരച്ചില്‍

ഇരുട്ടു വീണതോടെ രാത്രി അവസാനിപ്പിച്ചിരുന്നു. നേരം വെളുത്തതോടെ തിരച്ചിലിന് കൂടുതല്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു. വനം വകുപ്പ് ജീവനക്കാര്‍, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍, വനം വാച്ചര്‍മാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കാണാതായ മായയുമായി നാല് മണിയോടെ ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചികുന്നു. ബാറ്ററി തീരും, മെബൈല്‍ ഫോണ്‍ ഓഫാകുമെന്നും മായ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാല്‍ സ്ഥലം മാറിപ്പോകാന്‍ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന മാത്രമാണ് ലഭിച്ച വിവരമെന്നും പഞ്ചായത്തംഗം പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

 

Leave a comment

Your email address will not be published. Required fields are marked *