December 12, 2024
#india #Top Four

ദീര്‍ഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു; സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു നരേന്ദ്ര മോദി സോണിയാ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചത്. ‘ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീര്‍ഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരിക്കുന്നത്.

Also Read ; ഇരട്ട പദവി പ്രശ്‌നമല്ല, നേതൃമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അപ്രസക്തമാണ്: രാഹുല്‍ മാങ്കൂട്ടത്തില്‍

ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷയായി തുടര്‍ന്ന വ്യക്തിയാണ് സോണിയാ ഗാന്ധി. എന്നാല്‍ ചില ആരോഗ്യപരമായ ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് സോണിയ. അതേസമയം ജന്മദിനാഘോഷങ്ങള്‍ പാടില്ലെന്ന് സോണിയാ ഗാന്ധി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യസഭാ എം പിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയുമാണ് സോണിയാ ഗാന്ധി. അതേ സമയം സോണിയാ ഗാന്ധിക്ക് ജോര്‍ജോ സോറോസ് ഫൗണ്ടേഷന്‍ ഫണ്ട് നല്‍കുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *