പാപ്പാഞ്ഞിയെ മാറ്റില്ല ; വെല്ലുവിളിച്ച് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി
കൊച്ചി: ഫോട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വെല്ലുവിളിയുമായി ഗാല ദി ഫോര്‍ട്ട് കൊച്ചി. പുതുവത്സരത്തോടനുബന്ധിച്ച് വെളി ഗ്രൗണ്ടില്‍ നിര്‍മ്മിച്ച പാപ്പാഞ്ഞിയെ മാറ്റില്ലെന്നും പോലീസ് നിര്‍ദേശം അംഗീകരിക്കുകയില്ലെന്നും സംഘാടകര്‍ അറിയിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ ഒരു പാപ്പാഞ്ഞി മതിയെന്നും മറ്റ് സ്വകാര്യ ക്ലബുകള്‍ ഇത്തരത്തില്‍ തുടങ്ങിയാല്‍ അത് വന്‍ സുരക്ഷാ പ്രശ്നത്തിന് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് പാപ്പാഞ്ഞിയെ പൊളിച്ചു കളയാന്‍ ക്ലബിന് നോട്ടീസ് അയച്ചത്.
Also Read ; ‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’ ; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം
അതേസമയം പോലീസ് നടപടി ഏകപക്ഷീയമാണെന്നും സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി ആരോപിച്ചു. കൂടാതെ വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു. 50 അടി ഉയരത്തിലാണ് വെളി ഗ്രാമത്തില്‍ ഗാലാ ഡി കൊച്ചി പാപ്പാഞ്ഞിയെ നിര്‍മ്മിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സമീപത്ത് ഫോര്‍ട്ട് കൊച്ചി കടപ്പുറത്തും പുതുവര്‍ഷ ആഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്. കൂടുതല്‍ പാപ്പാഞ്ഞികളെ കത്തിക്കുന്നത് സുരക്ഷ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റാന്‍ പോലീസ് നിര്‍ദേശിച്ചത്.
പരേഡ് ഗ്രൗണ്ടില്‍ മാത്രം ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഇനി സ്വകാര്യ ക്ലബുകളുടെ പാപ്പാഞ്ഞിയെ കത്തിക്കല്‍ പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നുമാണ് പോലീസ് നിലപാട്. മറ്റാരെങ്കിലും ഈ ചടങ്ങിന് മുന്‍പെ ഈ പാപ്പാഞ്ഞിയെ കത്തിച്ചാല്‍ അത് വലിയ സുരക്ഷ പ്രശ്നമുണ്ടാക്കുമെന്നും 24 മണിക്കൂറിനുള്ളില്‍ പാപ്പാഞ്ഞിയെ മാറ്റണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































