ഓട്ടോ ഡ്രൈവറുടെ മരണം; നരഹത്യാ കുറ്റം ചുമത്തി ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി
മലപ്പുറം: ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച് മര്‍ദിച്ചതിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ തിരൂര്‍ – മഞ്ചേരി റൂട്ടിലോടുന്ന പി.ടി.ബി ബസിലെ മൂന്ന് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിഷാദ്, സിജു, സുജീഷ് എന്നിവര്‍ക്കെതിരെ നരഹത്യാകുറ്റം ചുമത്തിയാണ് അറസ്റ്റ്.
മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തിന് പിന്നാലെയുണ്ടായ മാനസിക സംഘര്‍ഷം ഹൃദയാഘാതത്തിന് വഴിവെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read; സിപിഎം സമ്മേളനത്തിനെത്തി മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് മുകേഷ്
ഇന്നലെ രാവിലെ 10.30ഓടെ വടക്കേമണ്ണയില്‍വെച്ചായിരുന്നു സംഭവം. വടക്കേമണ്ണയില്‍ വെച്ച് രണ്ടുയാത്രക്കര്‍ കൈകാണിച്ച് ഓട്ടോയില്‍ കയറി. ഇതോടെ ബസ് പിന്തുടര്ന്നെത്തി ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫിനെ പിടിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ക്രൂര മര്‍ദനമേറ്റ ലത്തീഫ് സ്വയം ഓട്ടോ ഓടിച്ച് ആശുപത്രിയിലെത്തിയെങ്കിലും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































