കേരളത്തിലെ ലഹരി വ്യാപനം; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍
തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. നാട്ടിലെ ലഹരി വ്യാപനത്തിന്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികള്‍ എന്നിവ വിശദീകരിക്കണം. ഇതുകൂടാതെ ലഹരി തടയാന്‍ ഉള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും നിര്‍ദ്ദേശം നല്കി. ഡിജിപി സംസ്ഥാന വ്യാപക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി മുഖ്യമന്ത്രിയുമായുളള ചര്‍ച്ചക്കുശേഷം റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറും. ലഹരിക്കെതിരായ നടപടിയില്‍ മുഖ്യമന്ത്രിയുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































