സാമ്പാറിനെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം; ഭാര്യ ജീവനൊടുക്കിയ നിലയില്‍
ബെംഗളൂരു: കര്‍ണാടകയില്‍ സാമ്പാറിനെ ചൊല്ലി ദമ്പതിമാര്‍ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ നിലയില്‍. ബെംഗളൂരുവിനു അടുത്ത് ദേവനഹള്ളി താലൂക്കിലെ സവനകനഹള്ളിയിലാണ് സംഭവം നടന്നത്. നഗരത്ന (38) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പാറിന്റെ രുചിക്കുറവ് ചോദ്യം ചെയ്ത ഭര്‍ത്താവുമായി വഴക്കിട്ട നഗരത്ന മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും തുറക്കാതായതോടെ ജനല്‍ പാളി വഴി നോക്കിയപ്പോഴായിരുന്നു യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
Also Read; ഇന്ത്യയുടെ നിലപാട് തള്ളി ട്രംപ്, ആണവ ഏറ്റുമുട്ടലില്‍ നിന്ന് തടഞ്ഞത് താനാണ്
എന്നാല്‍ നഗരത്നയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചു. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപാതകം നടത്തിയതാണെന്നാണ് യുവതിയുടെ സഹോദരനും അമ്മയും അമ്മയും ആരോപിക്കുന്നത്. വിശ്വനാഥപുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സാമ്പാറിനെച്ചൊല്ലിയുള്ള വഴക്കു മാത്രമേ നടന്നുള്ളൂ എന്നാണ് നഗരത്നയുടെ ഭര്‍ത്താവും കുട്ടികളും പോലീസിന് നല്കിയ മൊഴി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































