അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചു; എഎസ്‌ഐയായ കാമുകിയെ കൊലപ്പെടുത്തി സൈനികന്‍
അഹമ്മദാബാദ്: പോലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം നടന്നത്. കച്ചിലെ അഞ്ജര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയ അരുണാബെന്‍ നാഥുഭായ് ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ലിവ്-ഇന്‍ പങ്കാളിയായ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ദിലീപ് ഡാങ്ചിയെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ഇയാള്‍ അരുണാബെന്‍ ജോലി ചെയ്യുന്ന അതേ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Also Read; ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയുടെ മരണം; ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്
വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടില്‍ വച്ചാണ് അരുണാബെന്നും ദിലീപും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നത്. സംസാരത്തിനിടയില്‍ ദിലീപിന്റെ അമ്മയെക്കുറിച്ച് അരുണ മോശം പരാമര്‍ശം നടത്തി. ഇതോടെ ദേഷ്യം വന്ന ദിലീപ്, അരുണയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മണ്ണിപ്പുരിലെ സിആര്‍പിഎഫില്‍ ജോലി ചെയ്യുന്ന ദിലീപും അരുണയും തമ്മില്‍ ദീര്‍ഘനാളായി പരിചയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതായും പോലീസ് പറയുന്നു. 2021 മുതല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടര്‍ന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































