#kerala #Top Four

സാനുമാഷിന് അന്ത്യനിദ്ര; ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കൊച്ചി: എഴുത്തുകാരനും, സാഹിത്യ നിരൂപകനുമായ പൊഫ എം.കെ.സാനുവിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മലയാളത്തിന്റെ സാനുമാഷിന് വിടനല്‍കാനായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.

Also Read: ധര്‍മസ്ഥല; പതിനഞ്ചുകാരിയെ സംസ്‌കരിച്ചു, പുതിയ വെളിപ്പെടുത്തല്‍

രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ജനപ്രതിനിധികളും ശിഷ്യഗണങ്ങളും എം.കെ സാനുവിന് പ്രണാമം അര്‍പ്പിക്കാനെത്തി.

ദീര്‍ഘകാലം കോളേജ് അധ്യാപകനായിരുന്ന എംകെ സാനു കേരള നിയമസഭാംഗവുമായിരുന്നു. 1927 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളി മംഗലത്താണ് എം.കെ.സാനു ജനിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്

 

Leave a comment

Your email address will not be published. Required fields are marked *