വോട്ട് ചോരികളെ സംരക്ഷിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്, തെളിവ് ഞാന്‍ കാണിക്കാമെന്നും വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാകയാണെന്നും രാഹുല്‍ ആരോപിച്ചു.
അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അധികാരം നല്‍കുന്ന ബില്‍ നിയമസഭയില്‍
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുല്‍ കര്‍ണ്ണാടകത്തിലെ അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തി. വോട്ടര്‍മാര്‍ക്ക് യാതൊരു വിവരവുമില്ല എങ്ങനെ സംഭവിച്ചുവെന്ന്. കര്‍ണ്ണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകള്‍ ഒഴിവാക്കിയത്. ഗോദാഭായിയെന്ന വോട്ടര്‍ തന്റെ വോട്ട്’ ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിക്കുന്നു. കര്‍ണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് കുമാര്‍ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. ഗ്യാനേഷ് കുമാര്‍ എന്ത് നടപടി സ്വീകരിക്കും. മഹാരാഷ്ട്രയിലെ രജൗര മണ്ഡലത്തിലും സമാനമായ രീതിയില്‍ വോട്ടുകള്‍ ഒഴിവാക്കി. ഒരാഴ്ചക്കുള്ളില്‍ ഗ്യാനേഷ് കുമാര്‍ വിവരങ്ങള്‍ കര്‍ണ്ണാടക സിഐഡിക്ക് കൈമാറണം. വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്ന പണി നിര്‍ത്തണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































