#Top News

അരവിന്ദാക്ഷൻ സമർപ്പിച്ച ബാങ്ക് രേഖകളിലും വ്യാജൻ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആര്‍.അരവിന്ദാക്ഷൻ അമ്മയുടെ പേരിൽ നൽകിയ ബാങ്ക് രേഖകൾ പലതും വ്യാജമാണെന്ന് ഇ.ഡി. യുടെകണ്ടെത്തൽ .
90വയസ്സുള്ള അമ്മ ചന്ദ്രമതിയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ബാങ്കിന്റെ സെക്രട്ടറി ഇഡിയെഅറിയിച്ചിരുന്നുഈ അക്കൗണ്ടിലൂടെ 63 ലക്ഷത്തിന്റെ ഇടപാട് നടന്നതിന് തെളിവായി ബാങ്ക് സ്റ്റേറ്റ്‌മെന്റും ഇഡി കോടതിയില്‍ നല്‍കി. ഇത്
അമ്മയുടെ അക്കൗണ്ടാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി അരവിന്ദാക്ഷന്റെ പല ബാങ്ക് അക്കൗണ്ടുകളും ഇഡി കണ്ടെത്തിയിരുന്നു. അതിലൊന്നാണ് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കിലെ അക്കൗണ്ട്. ചന്ദ്രമതിയുടെ പേരിലാണ് അക്കൗണ്ട്. അക്കൗണ്ടിലെ നോമിനി ‘മകന്‍ ശ്രീജിത്ത്’ ആണ്. എന്നാല്‍, ചന്ദ്രമതിക്ക് ഇങ്ങനെയൊരു മകനില്ല. ഒന്നാം പ്രതി സതീഷിന്റെ സഹോദരന്റെ പേരും ശ്രീജിത്ത് എന്നാണ്..

Also Read; അഫ്ഗാനിസ്ഥാനെ മഴ ചതിച്ചു; ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു സ്വര്‍ണം

എന്നാല്‍, ഇഡിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് വാദിച്ച് പെരിങ്ങണ്ടൂര്‍ ബാങ്ക് രംഗത്തെത്തിയിരിക്കുകയാണ്.

 

Leave a comment

Your email address will not be published. Required fields are marked *