കൊച്ചിയിലേതുപോലെ കോഴിക്കോട്ടും പൊട്ടിക്കും; കോഴിക്കോട് കളക്ടര്‍ക്ക് മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്
കോഴിക്കോട്: കൊച്ചിയിലേതുപോലെ കോഴിക്കോട്ടും സ്‌ഫോടനം നടത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്. കൊച്ചി കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്‌ഫോടനം നടത്തുമെന്ന ഭീഷണിയുമായി കാഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. പിണറായി പോലീസിന്റെ വേട്ട തുടര്‍ന്നാല്‍ കോഴിക്കോട്ടും പൊട്ടിക്കും, സൂക്ഷിച്ചോ എന്നാണ് കത്തിലെ ഭീഷണി. പേരു വച്ചാണ് കത്ത് അയച്ചിരിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അടുത്തയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ് കോഴിക്കോട് നടക്കാനിരിക്കെ ലഭിച്ച ഭീഷണിക്കത്തിനെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. വ്യാജ സഖാക്കളാണ് പലസ്തീനുള്ള ഐക്യദാര്‍ഢ്യമെന്ന പേരില്‍ കോഴിക്കോട്ട് ഹമാസ് സമ്മേളനം നടത്തിയത് എന്നും കത്തില്‍ പരാമര്‍ശമുണ്ട്. കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് ഭീഷണിക്കത്തിനെക്കുറിച്ച് അന്വേഷണം തുടങ്ങി.
വയനാട്ടിലും കണ്ണൂരിലും മാവോയിസ്റ്റുകളും പോലീസുകാരും ഏതാനും ദിവസങ്ങള്‍ക്കിടെ ഏറ്റുമുട്ടിയിരുന്നു. മാവോയിസ്റ്റ് കൊറിയറായി പ്രവര്‍ത്തിക്കുന്നയാളെ കോഴിക്കോട് ബാലുശേരിക്ക് സമീപത്തുവച്ച് പിടികൂടിയതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടലുകള്‍. വയനാട്ടിലെ പേരിയയ്ക്കു സമീപം വനാതിര്‍ത്തിയോടു ചേര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകളെ പോലീസ് പിടികൂടിയിരുന്നു. കണ്ണൂരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ക്ക് ഗുരുതര പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
Also Read; തരൂരിനെ വെട്ടി ഇനി പ്രോഫഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രവീണ്‍ ചക്രവര്‍ത്തി





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































