ഒരു ദിവസം ഒരു ലക്ഷത്തിലധികം പേര്‍; ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍
കൊച്ചി: ശബരിമലയില്‍ അനിയന്ത്രിതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. സന്നിധാനത്തെ ദര്‍ശന സമയം ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി കൂട്ടുന്ന കാര്യം ക്ഷേത്രം തന്ത്രിയോട് ആലോചിച്ച് മറുപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. നിലവില്‍ 17 മണിക്കൂറാണ് ഒരു ദിവസം നട തുറന്നിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഒരു ലക്ഷത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. ഈ സീസണിലെ ഏറ്റവും തിരക്കനുഭവപ്പെട്ട ദിവസമായിരുന്നു വെള്ളിയാഴ്ച. ഒരു ദിവസം പതിനെട്ടാംപടി കയറി ദര്‍ശനം നടത്താന്‍ കഴിയുക 76500 പേര്‍ക്കാണെന്ന് കോടതി നിരീക്ഷിച്ചു. ദര്‍ശന സമയം കൂട്ടിയാല്‍ ഇത് 85500 ആയി ഉയരും. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സി ആര്‍ പി എഫിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ച് കൂടേ എന്ന് കോടതി ചോദിച്ചു.
Also Read; സിനിമാനടനായ ഡോക്ടറുടെ നേതൃത്വത്തില്‍ വ്യാജമദ്യനിര്‍മാണം





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































