കെ മുരളീധരന് വയനാട്ടിലെത്തിക്കാന്‍ നീക്കം, കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു, മുസ്ലീം ലീഗും രംഗത്ത്, ചര്‍ച്ച സജീവം
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനെ വയനാട് ലോക്സഭ സീറ്റില്‍ ഒഴിവു വരികയാണെങ്കില്‍ പരിഗണിക്കാന്‍ സാധ്യത. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയാല്‍ വയനാട് ലോക്സഭ സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഈ ഒഴിവിലേക്ക് മുരളിയെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായിരിക്കുകയാണ്. കെ മുരളീധരന് ഉന്നത പദവി നല്‍കണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്.
തൃശ്ശൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിജയിച്ച കോണ്‍ഗ്രസ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. തൃശ്ശൂരില്‍ കഴിഞ്ഞ തവണ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന്‍ പ്രതാപന് നേടിയത്. ഇക്കുറി മുരളീധരന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ 86959 കുറവ് വോട്ടാണ് ലഭിച്ചത്. മുരളീധരന് മണ്ഡലത്തില്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായിട്ടും മുരളീധരന് തൃശ്ശൂരില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനുള്ളില്‍ വരുംനാളുകളില്‍ ഏറെ രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകും.
ഇനി മത്സരിക്കാനില്ലെന്നും പൊതുരംഗത്തുനിന്നും കുറച്ചുകാലം വിട്ടുനില്‍ക്കുകയാണെന്നുമാണ് പരാജയത്തിന് ശേഷം മുരളിയുടെ പ്രതികരണം. എന്നാല്‍, എന്തുവിലകൊടുത്തും മുരളീധരനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടയാളല്ലെന്നും കെപിസിസി അധ്യക്ഷന്‍ സുധാകരന് പ്രതികരിച്ചിരുന്നു. മുരളീധരനെ വയനാട്ടില്‍ പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വവും ആവശ്യപ്പെട്ടു.
സംഘ്പരിവാര്‍ ശക്തികള്‍ക്ക് സാംസ്കാരിക തലസ്ഥാനം തുറന്നുകൊടുത്തതിന്റെ ഉത്തരവാദിത്തം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി എന്‍ പ്രതാപന് എന്നിവര്‍ക്കാണെന്ന് തൃശ്ശൂരിലെ യൂത്ത് കോണ്‍ഗ്രസിലെ ഒരുവിഭാഗം പരസ്യമായി ആരോപിച്ചിരിക്കുകയാണ്. ഇരുവര്‍ക്കുമെതിരേ നഗരത്തില്‍ പോസ്റ്ററുകളും വന്നു. അതിനാല്‍ പാര്‍ട്ടിയില്‍ കലഹം രൂക്ഷമാകുന്നതിനിടെ മുരളീധരന് ഉടന്‍ അര്‍ഹമായ പരിഗണ നല്കി പ്രതിസന്ധി പരിഹരിക്കുവനായിരിക്കും നേതൃത്വം ശ്രമിക്കുക.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































