തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ.മുരളീധരന്റെ തോല്‍വിയില്‍ ഡിസിസി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകന്റെ പ്രതിഷേധം
തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ.മുരളീധരന്റെ തോല്‍വിയില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഒറ്റയാള്‍ പ്രതിഷേധം. കെ.മുരളീധരന്റെ ചിത്രവും ബോര്‍ഡുമായി വലപ്പാട് സ്വദേശി ഇസ്മയിലാണ് ഡിസിസി ഓഫീസിന്റെ കവാടത്തില്‍ പ്രതിഷേധിക്കുന്നത്.
Also Read ; സുരേഷ് ഗോപിയുടെ ‘തൃശൂര്‍ മോഡല്‍’ പത്തനംതിട്ട തട്ടകമാക്കി പരീക്ഷിക്കാന്‍ അനില്‍ ആന്റണി
‘മുരളീധരനെ കുരുതികൊടുക്കുന്ന വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍.പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും രാജിവയ്ക്കണം’ എന്ന് ആവശ്യപ്പെട്ടാണ് ഇസ്മയിലിന്റെ പ്രതിഷേധം. രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ നിരാഹാരമിരിക്കാനാണ് തീരുമാനമെന്നും 28 വര്‍ഷമായി പാര്‍ട്ടി അനുഭാവിയാണെന്നും ഇസ്മയില്‍ പറയുന്നു.
അതേസമയം, ഇയാള്‍ക്ക് പാര്‍ട്ടി അംഗത്വമില്ല. ടി.എന്‍.പ്രതാപന്റെയും ജോസ് വള്ളൂരിന്റെയും മണ്ഡലമായ നാട്ടികയാണ് തന്റെയും സ്വദേശമെന്നും ഇവിടെ ഒരു ബൂത്തില്‍പ്പോലും കോണ്‍ഗ്രസിന് മുന്നിലെത്താനായിട്ടില്ലെന്നും ഈ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഇരുവരും രാജി വയ്ക്കണമെന്നും ഇസ്മയില്‍ ആവശ്യപ്പെടുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































