January 22, 2025
#Politics #Top News

കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന

തിരുവനന്തപുരം: കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുരളീധരന്‍ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ തല്‍ക്കാലത്തേക്ക് പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണെന്ന പ്രഖ്യാപനം മുരളീധരന്‍ നടത്തിയിരുന്നു. മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കള്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. തൃശ്ശൂരിലെ തോല്‍വി പഠിക്കാനുള്ള കോണ്‍ഗ്രസ് സമിതി കെ മുരളീധരനെ കണ്ടു. കെ സി ജോസഫിന്റെ അധ്യക്ഷതയിലുള്ള സംഘമാണ് മുരളിയില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

തൃശ്ശൂരില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു. തൃശ്ശൂര്‍ ജയിച്ചാല്‍ മാത്രമേ കേരളത്തില്‍ യുഡിഎഫിന് ഭരിക്കാന്‍ കഴിയൂ. പാര്‍ലമെന്റില്‍ ഉണ്ടായത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂരിലെ തോല്‍വി ഏതെങ്കിലും ഒരാളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നില്ലെന്നും കെപിസിസി നേതൃയോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read; ബോംബ് വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി, ആക്രമിക്കപ്പെടുമോ എന്ന പേടിയുണ്ടെന്ന് യുവതി

Leave a comment

Your email address will not be published. Required fields are marked *