#kerala #Top Four

എഡിജിപി കൂടിക്കാഴ്ച ; ഉചിതമായ സമയത്ത് ആര്‍എസ്എസ് നേതാക്കള്‍ പ്രതികരിക്കും, ബിജെപി മറുപടി പറയേണ്ട കാര്യം ഇല്ല : വി മുരളീധരന്‍

തൃശ്ശൂര്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന് ആരോപിക്കുന്ന പ്രതിപക്ഷം മണ്ഡലത്തിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് വി മുരളീധരന്‍. ഇങ്ങനെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും തൃശൂര്‍ ജനതയെ അവഹേളിച്ചെന്നും മുരളീധരന്‍ പറഞ്ഞു. കൂടാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ സ്വന്തം മണ്ഡലമായ വടകരയില്‍ നിന്നും പേടിച്ചോടിയെന്നും സുനില്‍ കുമാര്‍ സ്വന്തം പഞ്ചായത്തില്‍ പോലും ലീഡ് ചെയ്തില്ലെന്നും പറഞ്ഞ മുരളീധരന്‍ 620 ഇടങ്ങില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായെന്നും കൂട്ടിച്ചേര്‍ത്തു.

Also Read ; കോഴിക്കോട് കൊമ്മേരിയില്‍ അഞ്ച് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ; ആകെ രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി

സിറ്റിംഗ് എംപിയായ ടി എന്‍ പ്രതാപന് കോണ്‍ഗ്രസ് സീറ്റ് കൊടുത്തില്ല. തോല്‍വി ഉറപ്പിച്ചതിനാലാണ് ഇത്. ഫല പ്രഖ്യാപനത്തിന് ശേഷവും പ്രതാപന് എതിരെ ശക്തമായ വികാരം ഉണ്ടായെന്നും വി മുരളീധരന്‍ പറഞ്ഞു. 2006 ലെ പറവൂരിലെ പരിപാടിയില്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിച്ചയാളാണ് വി ഡി സതീശന്‍. 2013 ല്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ തൃശൂരിലെ പരിപാടിയിലും വി ഡി സതീശന്‍ പങ്കെടുത്തുവെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ വിഡി സതീശന് ആര്‍എസ്എസ് നേതാക്കളെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാറില്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട്ടിലാണ് താമസിക്കാറെന്നും മുരളീധരന്‍ പറഞ്ഞു.

എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് ആര്‍എസ് നേതാക്കള്‍ ഉചിതമായ സമയത്ത് മറുപടി പറയും. ബിജെപി നേതാക്കള്‍ മറുപടി പറയേണ്ടതില്ല. എം ആര്‍ അജിത് കുമാര്‍ എന്തിനാണ് പോയതെന്നതില്‍ മുഖ്യമന്ത്രിയാണ് ആദ്യം ഉത്തരം പറയേണ്ടത്. അദ്ദേഹം അയച്ച ദൂതനാണോ അജിത് കുമാര്‍ എന്നും വി മുരളീധരന്‍ ചോദിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *