#india #Top Four

ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി എഎപി ; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമായി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിട്ടു. ആദ്യഘട്ട പട്ടികയില്‍ 20 സ്ഥാനാര്‍ത്ഥികളെയാണ് എഎപി പ്രഖ്യാപിച്ചത്. 90 നിയമസഭാ മണ്ഡലങ്ങളാണ് ഹരിയാനയിലുള്ളത്. മുതിര്‍ന്ന ആംആദ്മി നേതാവ് അനുരാഗ് ധാന്ധ, കല്യാട്ട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

Also Read ; എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

‘ആദ്യ ഘട്ടപട്ടിക പുറത്തു വിടുന്നു. രണ്ടാം ഘട്ട പട്ടിക ഉടന്‍ പുറത്തുവിടും. തെരഞ്ഞെടുപ്പിന് ഇനി വളരെ കുറച്ച് സമയം മാത്രമാണ് ബാക്കിയുള്ളത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ശക്തമായിരുന്നുവെന്നതിനാല്‍ സഖ്യത്തിനായി ഞങ്ങള്‍ കാത്തു. ഞങ്ങളുടെ ക്ഷമ ഞങ്ങള്‍ കാണിച്ചു. അതിന് ശേഷമാണ് ഞങ്ങള്‍ പട്ടിക പുറത്തുവിടുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഞങ്ങള്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായിരുന്നു’; ഹരിയാന ആംആദ്മി അധ്യക്ഷന്‍ സുഷില്‍ ഗുപ്ത പറഞ്ഞു. 90 സീറ്റിലും മത്സരിക്കാനാകുമെന്ന ഉറപ്പും അദ്ദേഹം പങ്കുവച്ചു.

ഏതാനും സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തീരുമാനമായിരുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങള്‍. അഞ്ച് സീറ്റുകളില്‍ ഒരുമിച്ച് മത്സരിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു. സഖ്യപ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയിരിക്കെയാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പുറത്തുവന്നത്. ഇതിനിടെ ഒന്നും രണ്ടും ഘട്ട സ്ഥാനാര്‍ത്ഥി പട്ടികകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഹരിയാന തെരഞ്ഞെടുപ്പില്‍ 90 നിയോജക മണ്ഡലത്തിലും ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആംആദ്മി നേതാവായ സോംനാഥ് ഭാര്‍ഥി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ധാരണ പ്രകാരം ഇരുപാര്‍ട്ടികളും മത്സരിച്ചിട്ടും മുഴുവന്‍ സീറ്റിലും ബിജെപി വിജയിച്ചതിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആഹ്വാനത്തിലേക്ക് സോംനാഥ് എത്തിച്ചേര്‍ന്നത്. 2014 മുതല്‍ ഹരിയാനയില്‍ അധികാരത്തിലിരിക്കുന്ന ബിജെപി അവരുടെ അവസാന ഘട്ടത്തിലാണിപ്പോഴന്നാണ് സോംനാഥിന്റെ നിരീക്ഷണം.

 

Leave a comment

Your email address will not be published. Required fields are marked *