#kerala #Top Four

കലാകാരന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് മരിക്കും: മൗനം വെടിഞ്ഞ് വേടന്‍

പത്തനംതിട്ട: പീഡന പരാതി വിവാദങ്ങള്‍ക്കിടെ മൗനം വെടിഞ്ഞ് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല, ജീവിതം ഈ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു മരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വേടന്‍ പറഞ്ഞു. കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രതികരണം.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ബലാത്സംഗ കേസില്‍ തൃക്കാക്കര പൊലീസിനു മുന്നില്‍ ചോദ്യം ചെയ്യലിനു നാളെ ഹാജരാകാനിരിക്കെയാണ് വേടന്റെ പ്രതികരണം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *