#Top Four

മുഖ്യമന്ത്രിയുടെ പരസ്യബോര്‍ഡ് മറച്ച മരച്ചില്ല മുറിച്ച സംഭവം; പ്രധാനാധ്യാപകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലൈഫ് മിഷന്‍ പരസ്യബോര്‍ഡ് മറഞ്ഞതിന് സ്‌കൂളിലെ മരക്കൊമ്പുകള്‍ മുറിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ താവക്കര സര്‍ക്കാര്‍ യു.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. അവധിയെത്തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഇല്ലാതിരുന്ന ശനിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ച മരച്ചില്ലകള്‍ മുറിച്ചുമാറ്റിയത്.

Also Read; ഭാര്യയെ കൊന്ന് രണ്ട് ദിവസം മൃതദേഹത്തിന് കൂട്ടിരുന്നു ; ശേഷം ആത്മാഹത്യ

റോഡരികിലെ കെട്ടിടത്തിനുമുകളിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ചുള്ള ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ലൈഫ്മിഷന്‍ പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതാണ് ചിത്രം. ഫ്‌ളെക്‌സ് വച്ച ശേഷം മരച്ചില്ല ഫ്‌ളെക്‌സ് ബോര്‍ഡിന്റെ കാഴ്ച മറയ്ക്കുന്നതിനാല്‍ സ്‌കൂളിലെ മരം മുറിച്ചുമാറ്റണമെന്ന് ചിലര്‍ സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ ശനിയാഴ്ച രാവിലെ മൂന്നുപേരെത്തി മരച്ചില്ലകള്‍ മുറിച്ചുമാറ്റിയതെന്നാണ് പരാതി. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *