#gulf

ടൂറിസ്റ്റ് വിസയില്‍ സ്ത്രീകളെ വീട്ടുജോലിക്ക് എത്തിക്കുന്നത് വര്‍ധിക്കുന്നു; കടുത്ത നടപടി സ്വീകരിച്ച് സൗദി

റിയാദ്: ടൂറിസ്റ്റ് വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ ഒരുവിധത്തിലും സാധ്യമല്ലെന്നിരിക്കെ ഇക്കാര്യം മറച്ചുവെച്ചും അല്ലാതെയും വേലക്കാരികളെ സൗദിയിലെത്തിക്കുന്നത് വര്‍ധിക്കുന്നു. ജോലി തേടി ടൂറിസ്റ്റ് വിസയിലെത്തി സൗദിയില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങാന്‍ വഴിയില്ലാതെ മരച്ചുവട്ടില്‍ അഭയം തേടിയ ഇന്ത്യന്‍ യുവതിയെ ഏറെനാളത്തെ പ്രയത്‌നത്തിനൊടുവില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു.

വേഗത്തില്‍ ലഭിക്കുന്നുവെന്നതിനാലും ചെലവ് കുറവാണെന്നതിനാലുമാണ് ടൂറിസ്റ്റ് വിസയില്‍ മനുഷ്യക്കടത്ത് നടത്തുന്നത്. ഈ വിസയില്‍ പരമാവധി 90 ദിവസം മാത്രമാണ് രാജ്യത്ത് തങ്ങാനാവുക. മാത്രമല്ല, യഥാസമയം മടങ്ങിപ്പോയില്ലെങ്കില്‍ എക്‌സിറ്റ് വിസ ലഭിക്കാതെ വലിയ നിയമക്കുരുക്കില്‍ അകപ്പെടുകയും ചെയ്യും.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

സാമ്പത്തികമായി പ്രയാസപ്പെടുന്ന സ്ത്രീകളെ വിസയെ കുറിച്ച് ബോധ്യപ്പെടുത്താതെ ഇടനിലക്കാര്‍ സൗദിയിലെത്തിക്കുകയാണ് ചെയ്യുന്നത്.

Also Read; അഴിഞ്ഞാട്ട പരാമര്‍ശം; ഉമര്‍ ഫൈസി മുക്കത്തിന് എതിരെ വി.പി സുഹറ പോലീസില്‍ പരാതി നല്‍കി

 

Leave a comment

Your email address will not be published. Required fields are marked *