#Top Four

ഗാസയിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണം

പാരീസ്: സ്വയം സംരക്ഷിണത്തിനുവേണ്ടി ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ബോംബാക്രമണം അവസാനിപ്പിക്കണമെന്നും ഗാസയില്‍ പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇപ്പോള്‍ നടത്തുന്ന ബോംബാക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലയെന്നും വെടിനിര്‍ത്തല്‍ ഇസ്രയേലിന് തന്നെയായിരിക്കും ഗുണം ചെയ്യുകയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറയുകയുണ്ടായി.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

താങ്കളെ പോലെ യുഎസ് ,യുകെ നേതാക്കളെ വെടിനിര്‍ത്തല്‍ ആഹ്വാനം നടത്തുമോ എന്ന ചോദ്യത്തിന് അവര്‍ അത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു മാക്രോണിന്റെ മറുപടി.
ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരണവുമായി എത്തിയിരുന്നു.

Also Read; ഞാന്‍ കടക്കാരനായി, റീത്ത് വെക്കാന്‍ വരണം; ആലപ്പുഴയില്‍ കര്‍ഷക ആത്മഹത്യയില്‍ നൊമ്പരപ്പെടുത്തുന്ന ശബ്ദരേഖ

രാഷ്ട്രങ്ങള്‍ ഇസ്രായേലിനെ അല്ല, ഹമാസിനെയാണ് അപലപിക്കേണ്ടതെന്നും ഗാസയില്‍ ഇന്ന് ഹമാസ് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ നാളെ പാരീസിലും ന്യൂയോര്‍ക്കിലും ലോകത്തെവിടെയും നടക്കുംമെന്നും നെതന്യാഹു പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *