#news #Top News

1.30 കോടി വീടുകള്‍, പിജി വരെ സൗജന്യ വിദ്യാഭ്യാസം, കര്‍ഷകര്‍ക്ക് വര്‍ഷം 12000 രൂപ

ഭോപാല്‍ : തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ മധ്യപ്രദേശില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ‘സങ്കല്‍പ് പത്ര’ എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഗോതമ്പിനും നെല്ലിനും താങ്ങുവില വര്‍ധിപ്പിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 2700 രൂപയും നെല്ലിന് 3100 രൂപയുമായി ഉയര്‍ത്തുമെന്ന് പ്രകടന പത്രികയില്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ലാഡ്ലി ബെഹ്ന പദ്ധതിയിലൂടെ 1.30 കോടി കുടുംബങ്ങള്‍ക്ക് വീടു നല്‍കുമെന്നും കേന്ദ്രത്തിന്റെ ഉജ്ജ്വല പദ്ധതിയിലൂടെ 450 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ലഭ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
100 യൂണിറ്റ് വരെ വൈദ്യുതിക്ക് ഒരു രൂപ മാത്രം, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 12000 രൂപ, ദരിദ്രര്‍ക്ക് 5 വര്‍ഷത്തേക്ക് സൗജന്യ റേഷന്‍ എന്നിവയും ബിജെപി മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങളാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ക്കൊപ്പം മറ്റു മുതിര്‍ന്ന നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് സങ്കല്‍പ് പത്ര പുറത്തിറക്കിയത്.

Leave a comment

Your email address will not be published. Required fields are marked *