#Crime #Top Four

ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണുകയും സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മകനെ കൊലപ്പെടുത്തി പിതാവ്

മുംബൈ: ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണുകയും സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സോലാപുരില്‍ ജനുവരി 13നായിരുന്നു സംഭവം നടന്നത്. ഇതില്‍ വിജയ് ഭാട്ടു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

അന്നേ ദിവസം തന്നെ കുട്ടിയെ കാണാനില്ലെന്നു കാട്ടി സോലാപുരിലെ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചിരുന്നു തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോലീസ് പരാതിക്കാരെ അറിയിച്ചു. മൃതദേഹം കാണാതായ തങ്ങളുടെ മകന്‍ വിശാലിന്റേതാണെന്ന് വീട്ടുകാര്‍ തിരിച്ചറിയുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. വിഷം ഉള്ളില്‍ചെന്നാണു കുട്ടി മരിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് വിശാലിന്റെ വീട്ടുകാരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിനിടെ കുട്ടിയുടെ പിതാവായ വിജയ് പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.

Also Read; മലപ്പുറം എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി

വിശാല്‍ പഠനത്തില്‍ വളരെ പിന്നോട്ടായിരുന്നെന്നു മാത്രമല്ല ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണുകയും സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ മാതാപിതാക്കള്‍ വിശാലിനോടു നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവന്‍ അതിനൊന്നും ചെവികൊടുത്തില്ല. പിന്നീട് സ്‌കൂളില്‍നിന്നുള്ള പരാതികളുടെ എണ്ണം ഉയരാന്‍ തുടങ്ങുകയും മകന്റെ പെരുമാറ്റത്തിലും പ്രവര്‍ത്തികളിലും സഹികെട്ട വിജയ് ജനുവരി 13ന് മകനെ തന്റെ ഇരുചക്രവാഹനത്തില്‍ തുല്‍ജാപുര്‍ റോഡിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നായിരുന്നു വിജയുടെ മൊഴി.

Leave a comment

Your email address will not be published. Required fields are marked *