#health #kerala

നാലുവയസ്സുകാരന് ഷിഗെല്ല; ഹോട്ടല്‍ ഭക്ഷണത്തില്‍നിന്നാണോയെന്ന കാര്യത്തില്‍ അവ്യക്തത

കൊല്ലം: കൊല്ലം പരവൂരില്‍ നാലുവയസ്സുകാരന് ഷിഗെല്ലബാധ സ്ഥിരീകരിച്ചത് ഹോട്ടല്‍ ഭക്ഷണത്തില്‍നിന്നാണോയെന്ന കാര്യത്തില്‍ അവ്യക്തത. ഭക്ഷ്യസുരക്ഷാവകുപ്പിനും ആരോഗ്യവകുപ്പിനും ഇതുസംബന്ധിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷം ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

Also Read ; വിസാഫീസുകള്‍ കുത്തനെ കൂട്ടി യു.എസ്

എന്നാല്‍ ഒരാഴ്ചയായി പുറത്തുനിന്നുള്ള ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. അതേസമയം ഒരാഴ്ചമുന്‍പ് ഭക്ഷണശാലയില്‍നിന്നുള്ള സാന്‍വിച്ച് ഇവര്‍ കഴിച്ചിരുന്നതായും വിവരമുണ്ട്. കുട്ടി മരിച്ചദിവസം പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം മൂത്ത കുട്ടി കഴിച്ചതായി പറയപ്പെടുന്നു. ഇതിന്റെ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പിന് ലഭിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലുള്ള രണ്ടുപേര്‍ക്ക് ശാരീരിക അസ്വസ്ഥതകളുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് കുടിവെള്ളപരിശോധനയ്ക്കും നടപടികളെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. ചികിത്സയിലുള്ളവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരുടെ പ്രതീക്ഷ. കുടിവെള്ള പരിശോധനയിലൂടെ സംഭവം സംബന്ധിച്ച ദുരൂഹതകള്‍ അകറ്റാനാകുമെന്നാണ് പോലീസ് കരുതുന്നത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *