#health #kerala #Top News

നാലുവയസ്സുകാരന് ഷിഗെല്ല; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കൊല്ലം: കുട്ടികളില്‍ ഷിഗെല്ലബാധ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരവും വെള്ളവും കൈകാര്യംചെയ്യുന്നത് ഷിഗെല്ല ബാധയ്ക്ക് ഇടയാക്കാം. മലപരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. ഷിഗെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ്. വയറിളക്കമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. നില ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോടുകൂടിയ വയറിളക്കമാകും. നിര്‍ജലീകരണം രോഗത്തെ മാരകമാക്കും. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് രോഗബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ കൃത്യമായ ചികിത്സ രോഗനിയന്ത്രണത്തിന് സഹായകമാകും. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. അപസ്മാരമുള്ള കുട്ടികളില്‍ ഷിഗെല്ല മരണകാരണവുമാകാം.

Also Read ; കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാം

പാല്‍, മുട്ട, മത്സ്യ-മാംസങ്ങള്‍ തുടങ്ങിയ ശീതികരിച്ചു സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഷിഗെല്ല ബാക്ടീരിയ കൂടുതല്‍കാലം ജീവിച്ചിരിക്കും. ഇവയുടെ ഉപയോഗത്തില്‍ ശ്രദ്ധ അനിവാര്യമാണ്. രോഗബാധിതര്‍ ഭക്ഷണമുണ്ടാക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം. നിര്‍ജലീകരണംപോലുള്ള ലക്ഷണങ്ങള്‍ കാണുമ്പോള്‍ ഉടന്‍ തന്നെ ചികിത്സ തേടണം. രോഗതീവ്രത കുറയ്ക്കാന്‍ ആന്റിബയോട്ടിക്കുകള്‍ സഹായിക്കും. പരിസരശുചിത്വവും തിളപ്പിച്ചാറ്റിയ കുടിവെള്ളം മാത്രം ഉപയോഗിക്കുന്നതും രോഗത്തെ അകറ്റിനിര്‍ത്തും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *