രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമോ എന്നതില്‍ തീരൂമാനം ഇന്ന്
ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉടന്‍ തീരുമാനമെടുത്ത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന ചര്‍ച്ചകളിലാണ് അന്തിമ തീരുമാനം ഉണ്ടാകുന്നത്. രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമോ എന്നതിലും അനിശ്ചിതത്വത്തിലും തീരൂമാനമാകുമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമായതൊടെ എതിര്‍ പാര്‍ട്ടികളെല്ലാം കളത്തില്‍ സജീവമായിരിക്കുമെന്നും അതുകൊണ്ട് തന്നെ വൈകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് കോണ്ഗ്രസിന്റെ നീക്കം നടക്കുന്നത്.
Also Read ;പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ്
പ്രത്യക്ഷത്തില്‍ അനിശ്ചിതത്വം തുടരുന്നത് വയനാട്, കണ്ണൂര്‍, ആലപ്പുഴ സീറ്റുകളിലാണ്. കൂടാതെ മാവേലിക്കര, പത്തനംതിട്ട സീറ്റുകളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇരു മണ്ഡലങ്ങളിലും സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് കൂടി മുന്‍ നിര്‍ത്തിയായിരിക്കും സിറ്റിങ് എം പിമാര്‍ക്കപ്പുറത്തേക്ക് കൂടി ചര്‍ച്ചകള്‍ നീളുന്നത്. വയനാട് രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് നിര്‍ണായകം.അതിനാല്‍ ദേശീയ സാഹചര്യം കൂടി കണക്കിലെടുത്താവും വയനാടന്‍ തീരുമാനം. വയനാട്ടിലെ സാഹചര്യം കൂടി കണക്കിലെടുത്താകും കണ്ണൂരിലെയും ആലപ്പുഴയിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യക്തത ലഭിക്കുക എന്നും അറിയിച്ചു. അതിനാല്‍ വിശദ ചര്‍ച്ചകള്‍ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീഷനും ഇന്നോ നാളെയോ ഡല്‍ഹിയിലേക്ക് തിരിക്കും. കൂടാതെ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടന്നേക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































