ശശി തരൂര്‍ ഡല്‍ഹി നായരല്ല, അസ്സല്‍ നായര്‍- നേരത്തെ ഉണ്ടായത് ധാരണാപിശകെന്ന് ജി. സുകുമാരന്‍ നായര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ലെന്നും അസ്സല്‍ നായരാണെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഡല്‍ഹി നായര്‍ എന്ന ശശി തരൂരിനോടുള്ള കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
Also Read ; കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ പതിനെട്ട് മണിക്കൂറിന് ശേഷം രക്ഷിച്ചു
എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഘടനയില്‍ പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. അതിന് ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെയുള്ള കാര്യങ്ങള്‍ ഒന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ഓരോരുത്തരും അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ടുചെയ്യുന്നതിനോട് തങ്ങള്‍ക്ക് ഒരു പ്രശ്‌നമില്ലെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ കേന്ദ്ര – സംസ്ഥാന ഭരണങ്ങളെ വിലയിരുത്താനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































