#Top Four

ബിജെപി കൗൺസിലറുടെ അറസ്റ്റ്: പൊലീസുകാരെ ആക്രമിച്ചതിലും സുഗതനെതിരെ കേസ്

തിരുവനന്തപുരം: അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെതിരെ ഒരു കേസ് കൂടിയെടുത്ത് പൊലീസ്. പൊലീസുകാരെ ആക്രമിച്ചതിനാണ് കേസ്. തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ. ഇതിനിടെ പൊലീസിനെതിരെ ആരോപണങ്ങളുമായി സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി. സുഗതനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തിയപ്പോൾ തന്നെ മർദ്ദിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

സുഗതൻ ഒളിവിലായിരുന്നില്ലെന്നും ചിക്കൻപോക്സ് ചികിത്സയിലായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അശ്വതി പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും ഒരു വനിതാ പൊലീസ് പോലും കൂടെ ഉണ്ടായിരുന്നില്ലെന്നും സുഗതന്റെ ഭാര്യ പ്രതികരിച്ചു.

പൊലീസ് തന്റെ മുഖത്തടിക്കുകയും നടുവിൽ ചവിട്ടുകയും ചെയ്തു. താലിമാല പൊട്ടിച്ചെടുത്തു. കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിൽ വെടിവെച്ചു. എട്ട് വയസുള്ള കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ പിടിച്ചുതള്ളി. ജനപ്രതിനിധി എന്ന ബഹുമാനം കൊടുക്കാതെയാണ് സുഗതനെ പിടിച്ചുകൊണ്ടുപോയതെന്നും അശ്വതി പറഞ്ഞു. സുഗതന്റെ അനുയായികൾ പൊലീസിനെ ആക്രമിച്ചില്ലേ എന്ന ചോദ്യത്തിന് ഇത് പൊലീസ് പറയുന്നതാണ് എന്നായിരുന്നു ഇവരുടെ മറുപടി. ഇന്നലെ രാത്രിയാണ് കാപ്പാ കേസ് പ്രതിയായ സുഗതനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ.

Leave a comment

Your email address will not be published. Required fields are marked *